....................................@
ചേക്കേറണമെന്നുള്ള സ്വപ്നം
ചില്ലയറുത്തുമാറ്റിയാണു
നിഷേധിക്കുന്നത്
വിധി
കല്ലായും കാറ്റായും
കരവാളായും പിന്തുതരുന്നുണ്ട്
ദമനംചെയ്ത ആഗ്രഹങ്ങളാണ്
വിഹായസില്‍
പക്ഷങ്ങള്‍ക്കു ഭാരം
ചിറകുവിടര്‍ത്തികുതിക്കാന്‍
ഇന്ധനമാകുന്നത്
ഉള്‍ക്കരുത്തുള്ളൊരു ചില്ല
ഉയരങ്ങളിലുണ്ടെന്ന
കിനാക്കാഴ്ചയാണ്
.........////ബന്‍സി ജോയ്///........24/3/2017