
.................................@
ഇറച്ചി വേണ്ട
മീന്‍ വേണ്ട
മുട്ട വേണ്ട
നോമ്പു തുടങ്ങി,
പ്രാര്‍ത്ഥന പള്ളിപ്രാകാരങ്ങളെ
കമ്പിതമാക്കുന്നുണ്ട്
നാട്ടുകാരെയൊക്കെ
നല്ലവരാക്കണേന്ന്
നാലുപേരു കേള്‍ക്കെ
പ്രാര്‍ത്ഥിക്കുന്നുണ്ട്.
പള്ളീക്കേറാത്ത
കുഞ്ഞാടുകള്‍ക്കു വേണ്ടി
പ്രത്യേകം പ്രാര്‍ത്ഥിക്കുന്നുണ്ട്
നീതിമാനെ കുരിശിലേറ്റുന്നതിന്
എനിക്കൊന്നു വിശുദ്ധനാകണം
....................///ബന്‍സി ജോയ്////.....24/3/2017
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ