.....................@
കണ്ണുകള്‍ വരണ്ട്
കാഴ്ചയ്ക്കു തീപിടിക്കുന്ന വേനല്‍
ഇമപൂട്ടാതെകണ്ട കിനാക്കളില്‍
ഇല്ല
നനുത്തകാറ്റിന്‍റെ സ്പര്‍ശം
നീരുറവ മുടിനാരുപോലെ
വറ്റിയ മനസ്സും മണ്ണും
ഇല്ല
സുഗന്ധവാഹിയായൊരു
കല്ലോലിനിയുടെ കളകളാരവം
ഒരു മഴക്കാറിനു കാതോര്‍ത്ത്
മണ്ണറയില്‍ മുളപോട്ടാതെ വിത്തുകള്‍
എണ്ണതീര്‍ന്ന തിരിനാള തുല്യം
പിടയുന്നു ജീവന്‍റെ കാമ്പുകള്‍.
പൊരുള്‍നഷ്ടമായ വാക്കുപോലെ
ചകിതമിപ്രാണന്‍റെ പാശം.
........///ബന്‍സി ജോയ്/////....24/3/2017
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ