-----------------------------------------------@
സിനിമാക്കൊട്ടകയില്‍
ആരവങ്ങളുടെ ആഘോഷം
വള്ളിത്തിരയില്‍
നിയന്ത്രണമില്ലാത്ത വെടിവയ്പ്
നിണമണിഞ്ഞ നിലവിളി
തോക്കില്‍നിന്നു വരുന്ന ഉണ്ടയ്ക്ക്
കടന്നുപോകാന്‍ വഴികൊടുക്കുന്ന നായകന്‍
പലതവണവെടികൊണ്ടിട്ടും ചാകാത്ത
നായകനും ബന്ധുക്കളും
കസേരയിലിരുന്ന്‍ വെടിവച്ച്
വെടിക്കെട്ടു ഡയലോഗ് പേശി
വില്ലന്‍റെ കഥകഴിക്കുന്ന നായകന്‍.
അവസാന വെടിശബ്ദത്തിനു ശേഷം
തിരശീലയിലിരുട്ടു പടര്‍ന്നു.
സിനിമ തീര്‍ന്നു.
അനുശോചനച്ചടങ്ങിനെന്നപോലെ
കാണികളെഴുന്നേറ്റു നിശബ്ദം!
ആസ്വാദകനാത്മരോഷം
സുഹൃത്തുക്കളോടായ് പങ്കിട്ടതിങ്ങനെ-
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ