_________________________________@
നന്നായി വിലപേശിയാണ്
ഒരുകിലോ പച്ചമത്തി
ചന്തയില്‍ നിന്നും വാങ്ങിയത്
നൂറ്റിയന്‍പതുരൂപയാണു കൊടുത്തത്
വെട്ടാനിരുന്നപ്പോഴാണ്
കാക്കകള്‍ പ്രക്ഷോഭം തുടങ്ങിയത്
പൂച്ചയെകാവലേല്‍പിച്ചു.
അനവസരത്തിലുണ്ടായ മൂത്രശങ്ക തീര്‍ത്ത്
തിരിച്ചു വന്നപ്പോഴേക്കും
പൂച്ചയുമില്ല! മത്തിയുമില്ല! കാക്കയുമില്ല!
അന്വേഷണത്തിന്‍റെ ചുമതല
പാണ്ടന്‍ നായയെ ഏല്‍പിച്ചു
അവന്‍റെ പല്ലുകളുടെ ശൌര്യം
പണ്ടേ എഴുതപ്പെട്ടതാണല്ലോ
അന്വേഷണം തുടങ്ങി...
ചട്ടിയുടെ പരിസരത്തുനിന്നും
മൂത്രപ്പുരവരെയുള്ള അകലം,
ശങ്കതീര്‍ത്ത ശേഷം തിരികെ-
വരാനെടുത്ത സമയക്കണക്ക്,
സാഹചര്യത്തെളിവുകളായി
മത്തിയുടെ ജനിതകമാപ്പ്,
കാക്കയുടെയും പൂച്ചയുടെയും
വിരലടയാളപ്പകര്‍പ്പുകള്‍,
രേഖാചിത്രങ്ങള്‍.....,
നക്കിയും മണപ്പിച്ചും മാന്തിയും
അന്വേഷണം പുരോഗമിച്ചപ്പോഴാണ്
കറിക്കത്തി കാണാനില്ലെന്നറിഞ്ഞത്
"അന്വേഷണം പ്രത്യേക വഴിത്തിരിവിലെന്ന്‍"
കൂലങ്കഷമായിചിലച്ചു പറക്കുന്നൂ
മരക്കൊമ്പിലിരുന്നൊരു മാധ്യമപ്രവര്‍ത്തക.
രാത്രി പ്രത്യേക വാര്‍ത്താപരിപാടിയില്‍
മരപ്പട്ടി കുറുക്കന്‍ കുളക്കോഴി തുടങ്ങിയ
നേതാക്കളുമായി നടന്ന വഴിവിട്ട ചര്‍ച്ചയില്‍
കാണാതായ മത്തി.....
വകയിലൊരമ്മാവനാണെന്നു
കുളക്കോഴി സഗദ്ഗദം വെളിപ്പെടുത്തുകയുണ്ടായി.
ബന്‍സി ജോയ്----------------------------------22/7/2016
പാണ്ടന്‍ നായയെ ഏല്‍പിച്ചു
അവന്‍റെ പല്ലുകളുടെ ശൌര്യം
പണ്ടേ എഴുതപ്പെട്ടതാണല്ലോ
അന്വേഷണം തുടങ്ങി...
ചട്ടിയുടെ പരിസരത്തുനിന്നും
മൂത്രപ്പുരവരെയുള്ള അകലം,
ശങ്കതീര്‍ത്ത ശേഷം തിരികെ-
വരാനെടുത്ത സമയക്കണക്ക്,
സാഹചര്യത്തെളിവുകളായി
മത്തിയുടെ ജനിതകമാപ്പ്,
കാക്കയുടെയും പൂച്ചയുടെയും
വിരലടയാളപ്പകര്‍പ്പുകള്‍,
രേഖാചിത്രങ്ങള്‍.....,
നക്കിയും മണപ്പിച്ചും മാന്തിയും
അന്വേഷണം പുരോഗമിച്ചപ്പോഴാണ്
കറിക്കത്തി കാണാനില്ലെന്നറിഞ്ഞത്
"അന്വേഷണം പ്രത്യേക വഴിത്തിരിവിലെന്ന്‍"
കൂലങ്കഷമായിചിലച്ചു പറക്കുന്നൂ
മരക്കൊമ്പിലിരുന്നൊരു മാധ്യമപ്രവര്‍ത്തക.
രാത്രി പ്രത്യേക വാര്‍ത്താപരിപാടിയില്‍
മരപ്പട്ടി കുറുക്കന്‍ കുളക്കോഴി തുടങ്ങിയ
നേതാക്കളുമായി നടന്ന വഴിവിട്ട ചര്‍ച്ചയില്‍
കാണാതായ മത്തി.....
വകയിലൊരമ്മാവനാണെന്നു
കുളക്കോഴി സഗദ്ഗദം വെളിപ്പെടുത്തുകയുണ്ടായി.
ബന്‍സി ജോയ്----------------------------------22/7/2016
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ