-------------------------------------------@
നാഴികയും നക്ഷത്രവും
നല്ലത്.
ജാതകം കേമം.
കുസൃതികള്‍
അതിരസം.
വളര്‍ന്നു,
ആവശ്യങ്ങള്‍
അനാവശ്യങ്ങള്‍,
ഒന്നും
നിരസിച്ചില്ല.
മയില്‍പ്പീലികൊണ്ടും
വേദനിപ്പിച്ചില്ല.
ഒരുനാള്‍,
അയല്‍പക്കത്തെ
ഗോപിക
അമ്മയോടു
പറഞ്ഞു,
"നമ്മുടെ
മോനുവിന്
കഴുകന്‍റെ
കണ്ണുകളും
നഖങ്ങളും
കുറുക്കന്റെ
ചിരിയുമാണ്"
അമ്മ
ഗര്‍ഭപാത്രം
വരെ
പിടഞ്ഞു....
//////ബന്‍സി ജോയ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ