2014, നവംബർ 12, ബുധനാഴ്‌ച

ന്യൂസ്‌പ്ലസ്.







----------------------------------------------------------
ഒരു വെറുംവാക്ക്
മുളപൊട്ടി നാമ്പിട്ടു
ഇതള്നീട്ടി
വാര്ത്തയായ് വിരിയവേ
നഖമുനയാലില്ലാതാക്കിയാല്‍‌
അക്ഷരവൈരിയെന്നോ
മാധ്യമവിരോധിയെന്നോ
അപകടംമണത്ത്
ആധിമൂത്ത്
സത്യംകൂവിയാല്‍
അതിവാര്ത്തയെന്ന
ന്യൂസ്‌പ്ലസ്.





2 അഭിപ്രായങ്ങൾ:

Midhuna പറഞ്ഞു...

എന്തെങ്കിലും കാര്യമുള്ള കാര്യത്തെയാണ് sensationalise ചെയ്യുന്നത് എങ്കില്‍ സഹിക്കാം. നമ്മളോട് ബന്ധമൊന്നും ഇല്ലെങ്കിലും, എവിടൊക്കെയോ ജീവിക്കുന്ന ആരുടെയൊക്കെയോ ജീവിതത്തെ ബാധിക്കുന്നതല്ലേ എന്ന് സ്വയം ആശ്വസിപ്പിക്കാം. ഉദാഹരണം തല്ലുകേസുകള്‍ , രാഷ്ട്രീയക്കാരുടെ ചീത്തവിളി.
ഭൂമിയില്‍ മറ്റാര്‍ക്കും ഇടപെടേണ്ട ആവശ്യമോ അവകാശമോ ഇല്ലാത്ത കാര്യങ്ങളെയും ഇങ്ങനെ പെരുപ്പിക്കുന്നത് കാണുമ്പോള്‍ ആണ്...ഒരു ദിവസത്തെ പത്രത്തിലെ ആദ്യ പേജിലെ വാര്‍ത്ത കരീനാ കപൂര്‍ ഏതോ പരിപാടിയില്‍ ചെന്നത് ബ്ലൌസില്‍ safety pin പുറത്തു കാണുന്ന രീതിയില്‍ കുത്തികൊണ്ടാണ് പോലും... കഷ്ടം. പിന്നെ പ്രമുഖരുടെ വിവാഹമോചനം പോലെയെന്തെങ്ങിലും ആണെങ്കില്‍ പറയുകയും വേണ്ട.
Old generation സിനിമയിലെ കാരണവര് പറയുന്നത് പോലെ "കലികാലം...കലികാലം"

Midhuna പറഞ്ഞു...

അമ്മ വായിച്ചിട്ട് ഇവിടെ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ ഇരിക്കുന്നു. ഭയങ്കര ആധുനികമാന്നെങ്കിലും കക്ഷിക്ക് ഇഷ്ടപെട്ടിട്ടുണ്ട്.

പിന്‍ബഞ്ച്

--------------------------- ശ്രുതിമോളുടെമമ്മി ഒന്നാംക്ലാസിനുമുന്നില്‍, ചുവപ്പിച്ചചുണ്ടില്‍ പുഞ്ചിരിപുരട്ടി മിഴിക്കോണുകൊണ്ടു വിളിച്ചു. ...