-----------------------------------------
അവരാരും ബസിനു കല്ലെറിയണമെന്നു
പറഞ്ഞില്ല.
ചെയ്തതുമില്ല.
സഹജീവിയെ കൊല്ലാന്‍
ആയുധമെടുത്തില്ല.
തെരുവില്‍ മുദ്രാവാക്യം വിളിച്ച്
രക്തം ചൊരിഞ്ഞില്ല.
കടകള്‍ക്കു കല്ലെറിഞ്ഞില്ല.
വാഹനം തച്ചുടച്ച് ഗര്‍ഭിണിയെ
വഴിയില്‍ ഇറക്കിവിട്ടില്ല.
എന്നിട്ടും നാം
സംസ്കാരത്തിനു
ചേര്‍ന്നതല്ലെന്നാരോപണം
അവര്‍ക്കുമേല്‍ ചൊരിഞ്ഞു.
സദാചാരസംസ്കൃതചിത്തര്‍
ചീത്തവിളിച്ചു കലിപ്പുതീര്‍ത്തു
ചുംബനത്തിന്
ഇത്ര ചൂടോ?
എന്‍റെ ദൈവമേ........
നിന്നെ ഒറ്റിക്കൊടുക്കുന്നതിനും
ആയുധമായി ഭവിച്ചത്
ചുംബനമായിരുന്നു....!
ബന്‍സി ജോയ്
30/10/2014