2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

അസഹിഷ്ണുത


------------------------------------@
സിംഹത്തെപ്പോലെ
ഗര്‍ജ്ജിക്കാന്‍ ശ്രമിക്കരുത്
കുറുനരികളനിഷ്ടംപൂണ്ട് അസ്വസ്ഥരാകും
കഴുകനെപ്പോലെ
പറക്കാന്‍ ശ്രമിക്കരുത്
മക്ഷികക്കൂട്ടം പരിഹസിച്ചെത്തും
ഒറ്റയാനെപ്പോലെ സ്വന്തമിടം
കണ്ടെത്താന്‍ ശ്രമിക്കരുത്
ഊരുവിലക്കാവും ഭ്രാന്തനാനായ്ക്കുവിധി
പാമ്പിനെപ്പോലെ പത്തിവിടര്‍ത്തരുത്
കൃമികള്‍ക്കും വിഷപ്പല്ലുമുളയ്ക്കും
ബുദ്ധനെപ്പോലെ മൌനിയാകരുത്
നിശബ്ദതഭേദിക്കാന്‍
കടുവാക്കുകള്‍കൊണ്ടാവും
ഇടതടവില്ലാത്ത സംഹാരവര്‍ഷം.


/////ബന്‍സി ജോയ് 23/2/2016

മനുഷ്യപുത്രന്‍റെ നിലവിളി

..........................@ അനന്തരം സാത്താനാല്‍ പരീക്ഷിക്കപ്പെടേണ്ടതിനു മനുഷ്യപുത്രന്‍ മലമുകളിലേക്കു നടന്നു സൂര്യന്‍ ഉച്ചസ്ഥായിയില...